ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പുതുശ്ശേരി ഗ്രാമ പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ബിജോയ് വി

പ്രസിഡൻ്റ്

ഷീല എസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സൗന്ദര്യരാജൻ (ആർ സെൽവൻ)

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നിഷ സിവി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബാബു എൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുരേഷ് എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പുതുശ്ശേരിയുടെ ചരിത്രം ടിപ്പുസുല്‍ത്താന്റെ പടയോട്ടകാലം മുതൽ ലഭ്യമാണ്. ശ്രീകുറുമ്പ ഭഗവതി ക്ഷേത്രവും, കഞ്ചിക്കോട് ശിവക്ഷേത്രവും പ്രധാന ചരിത്രകേന്ദ്രങ്ങളാണ്. തോൽപ്പാവക്കൂത്ത്, കുമ്മാട്ടി തുടങ്ങിയ പരമ്പരാഗത കലകൾ ഇവിടെ പ്രശസ്തമാണ്. 1901-ൽ ആദ്യ സ്കൂൾ ആരംഭിച്ചു. പിന്നീട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, Hindustan Petroleum Corporation Limited, Malabar Cements Limited തുടങ്ങിയ സ്ഥാപനങ്ങളോടെ പ്രദേശം പ്രധാന വ്യവസായകേന്ദ്രമായി വളർന്നു. പുതുശ്ശേരി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ വെടിയുത്സവം പരക്കെ പ്രസിദ്ധമാണ്.

കൂടുതൽ വായിക്കുക